കൊച്ചി:പോരാട്ടം തുടരാനുറച്ച് നടിമാര്‍.നടന് ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ വീണ്ടും താര സംഘടനയായ എ.എം.എം.എയ്ക്ക് കത്ത് നല്കി.രേവതിയും പാര്‍വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്.
ഓഗസ്റ്റ് ഏഴിന് എ.എം.എം.എ ഭാരവാഹികളും ഡബ്ല്യു.സി.സി അംഗങ്ങളായ നടിമാരും തമ്മില്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നു.എ.എം.എം.എ അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു.നിയമവിദഗ്ധരുമായി ആലോചിച്ച് നിലപാട് അറിയിക്കാമെന്നും വീണ്ടും ചര്‍ച്ച നടത്താമെന്നുമായിരുന്നു എ.എം.എം.എ ഭാരവാഹികള്‍ അന്ന് നല്കിയ ഉറപ്പ്.എന്നാല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഇതുവരെ താരസംഘടനാഭാരവാഹികള് പ്രതികരിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ എ.എം.എം.എ. ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് നടിമാര്‍ പ്രതിഷേധിവുമായി രംഗത്തെത്തിയത്.ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്,ഗീതു മോഹന്‍ദാസ് എന്നിവരും എ.എം.എം.എയില്‍ നിന്ന് രാജിവെയ്ക്കുകയും സംഘടനയുടെ നടപടിയ്ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.