ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ഉറപ്പാക്കുന്നതുമായ ഓര്‍ഡിനന്‍സിനാണ് അംഗീകാരമായത്.ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നതാണ് (തലാഖ്-ഇ-ബിദ്ദത്ത്)മുത്തലാഖ്.കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി മുത്തലാഖ് നിരോധിക്കുകയും ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.