ന്യൂഡല്‍ഹി:റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോഡി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു.രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണ അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റഫേല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോഡി അനില്‍ അംബാനിക്കു നല്‍കിയത്.45,000 കോടിയുടെ കടത്തിലായിരുന്നു അനില്‍ അംബാനിക്ക് രക്ഷാ പാക്കെജ് ഒരുക്കിയത് രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണം കൊണ്ടാണെന്നും രാഹുല്‍ ആരോപിച്ചു.
റിലയന്‍സ് കമ്പനിയെ റഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയത് ഇന്ത്യയുടെ താല്പര്യപ്രകാരമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെ വെളിപ്പെടുത്തിയിരുന്നു.ഫ്രഞ്ച് ഗവണ്മെന്റിനോ,വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ് ഒലാന്ദെ പറഞ്ഞത്.2015 ഏപ്രിലില്‍ റഫേല്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഒലാന്ദെ ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
ഒലാന്ദിന്റെ ഭാര്യയും നടിയുമായ ജൂലി ഗായെത്തിന്റെ ചിത്രം നിര്‍മിക്കാന്‍ റിലയന്‍സ് കരാര്‍ ഒപ്പിട്ടത് റഫേല്‍ കരാറിന്റെ ഉപകാരസ്മരണയാണന്ന ആരോപണം വന്നിരുന്നു.ഇത് നിഷേധിച്ചുകൊണ്ടാണ് റിലയന്‍സ് റഫേല്‍ കരാറിന്റെ ഭാഗമായത് മോഡി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഒലാന്ദെ വ്യക്തമാക്കിയത്.