ചെന്നൈ:ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിലെ നാലു ഷട്ടറുള്‍ തുറന്നു.കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഡാം തുറന്നത്.2662.5 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.2663 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.
ഷോളയാറില്‍ നിന്നുള്ള വെള്ളം പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്.ചാലക്കുടി പുഴയില്‍ ഒരടി വരെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.