കൊച്ചി:സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇനി മലയാളിയും.എറണാകുളം സ്വദേശി അജിത് മോഹന്‍ ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി നിയമിതനായി.അജിത് സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ.ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവച്ചതിനുശേഷം ഫെയ്സുബുക്കിന്റെ ഇന്ത്യയിലെ എം.ഡി.സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല.അമേരിക്കയിലും സിംഗപ്പൂരിലുമായി പഠനം പൂര്‍ത്തിയാക്കിയ അജിത് മോഹന്‍ ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയില്‍ ജോലി ചെയ്ത ശേഷമാണ് സ്റ്റാര്‍ ടി.വി.യിലെത്തിയതും തുടര്‍ന്ന് ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയതും.