തന്റെ ബാല്യകാല സുഹൃത്തായ പ്രണവിനൊപ്പം അഭിനയിക്കണമെന്ന കല്യാണിയുടെ ആഗ്രഹം സഫലമാകുന്നു.അതും അച്ഛന്റെ ചിത്രത്തിലൂടെ.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഒരുമിക്കുന്നത്.പ്രണവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറഞ്ഞിരുന്നു.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ബിഗ് ബജറ്റ് ചിത്രമാണ്.മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.നടന്‍ മധു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.