ന്യൂഡല്‍ഹി:ആധാര്‍ ഉപയോഗപ്രദമാണെന്നും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നതാണെന്നും സുപ്രീംകോടതി.ആധാര്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകാരവും നല്‍കി.സ്വകാര്യ കന്പനികള്‍ക്കടക്കം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ നല്‍കുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികാരം നല്‍കുന്ന 33(2) വകുപ്പും അടക്കമാണ് റദ്ദാക്കിയത്.ആധാര്‍ ഇല്ലാത്തതിനാല്‍ ഒരു കുട്ടിക്കും ഒരു സേവനവും നിഷേധിക്കാന്‍ ആകില്ലെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
സ്‌കൂള്‍ പ്രവേശത്തിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല.സിബിഎസ് സി നീറ്റ് തുടങ്ങിയ പരീക്ഷകള്‍ക്കും മൊബൈലിനും ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ല തുടങ്ങിയവയാണ് പ്രധാന പരാമര്‍ശങ്ങള്‍.പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും ആധാര്‍ ആവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ജസ്റ്റിസ് സിക്രി എന്നിവര്‍ക്ക് വേണ്ടി ജസ്റ്റിസ് സിക്രിയാണ് വിധിപ്രസ്താവം വയിച്ചത്.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്,ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി.
ആധാര്‍ വിവരശേഖരണം കുറ്റമറ്റതാണെന്നും പൗര്യന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്നും എ കെ സിക്രി പ്രസ്താവിച്ചു.ആധാറിനായി വളരെ കുറച്ച് വ്യക്തി വിവരങ്ങള്‍ മാത്രമേ ശേഖരിക്കുന്നള്ളൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.ബയോമെട്രിക് രേഖകള്‍ സുരക്ഷിതം ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സിക്രി വിധിന്യായത്തില്‍ പറഞ്ഞു.
ആധാറിനായി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ ആറുമാസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്.അഞ്ച് വര്‍ഷം സൂക്ഷിക്കാം എന്ന വ്യവസ്ഥ തെറ്റ്.ഇന്ത്യ സ്വന്തമായ ഡാറ്റ പ്രൊട്ടക്ക്ഷന്‍ ലോ അടിയന്തിരമായി കൊണ്ട് വരണം.കുട്ടികളുടെ ആധാര്‍ എടുക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണം.സി ബി എസ് ഇ,നീറ്റ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധം ആക്കിയത് തെറ്റ്.അവര്‍ക്ക് അതിന് അധികാരം ഇല്ല. ആധാര്‍ ആക്ടിന്റെ പ്രസക്ത ഭാഗങ്ങള്‍,വിവിധ കക്ഷികളുടെ പ്രധാന വാദങ്ങള്‍ എന്നിവ ജസ്റ്റിസ് സിക്രി വായിച്ചു.