തിരുവനന്തപുരം:കേരള ഫയര്‍ ഫോഴ്‌സില്‍ ഇനി പെണ്‍കരുത്തും.ഫയര്‍ഫോഴ്‌സില്‍ ആദ്യമായി വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.ആദ്യ ഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
1956-ല്‍ കേരള ഫയര്‍ സര്‍വ്വീസ് നിലവില്‍ വന്നതെങ്കിലും ഇതുവരെ സ്ത്രീകളെ നിയമിച്ചിരുന്നില്ല.1963 മുതലാണ് പ്രത്യേക വകുപ്പായി ഫയര്‍ ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങിയത്.
വളരെ സാഹസികവും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമായ ഫയര്‍ വുമണ്‍ ജോലിക്കായി സ്ത്രീകളെ നിയമിച്ചത് സര്‍ക്കാര്‍ അവരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്