തിരുവനന്തപുരം:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സ്ത്രീകള്‍ക്ക് സുരക്ഷിതമായി ശബരിമലയിലെത്താനുള്ള നടപടി സ്വീകരിക്കും.എന്നാല്‍ വിധി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും മന്ത്രി വിശദമാക്കി.
സുപ്രീകോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ എ പത്മകുമാര്‍ പറഞ്ഞു.വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രതന്ത്രിയുമായി ആലോചിക്കുമെന്നും വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.