ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി വരുമ്പോള്‍ തന്നെ ഭരണഘടനാബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ എതിര് നിലപാടും ശ്രദ്ധേയമാകുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രമടക്കമുള്ള നാല് ജഡ്ജിമാര്‍ നിലപാടെടുത്ത വിധിയിലാണ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പ്.അയ്യപ്പനും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് ഭൂരിപക്ഷ വിധിക്കെതിരെയുള്ള വിധിപ്രസ്താവത്തില്‍ ഇന്ദു മല്‍ഹോത്ര രേഖപ്പെടുത്തിയത്.ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അവര്‍ എതിര്‍ക്കുകയും ചെയ്തു.
അയ്യപ്പ വിശ്വാസികള്‍ ഒരു പ്രത്യേക വിഭാഗം ആണ്.അയ്യപ്പനും,ശബരിമല ക്ഷേത്രത്തിനും ഭരണഘടനയുടെ 25 അനുച്ഛേദത്തിന്റെ പരിരക്ഷ ഉണ്ടെന്നും മതപരമായ വിശ്വാസങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പ്രസ്താവിച്ചു.മതപരമായ ആചാരങ്ങള്‍ ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെയും അവര്‍ എതിര്‍ത്തു.
ആചാരങ്ങള്‍ വിശ്വാസങ്ങള്‍ എന്നിവയും ഭരണഘടനാപരമായ തത്വങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണമെന്നും ശബരിമല ക്ഷേത്രത്തിന് പണം ലഭിക്കുന്നത് ദേവസ്വം ബോര്‍ഡില്‍ നിന്നാണ്.സര്‍ക്കാരില്‍ നിന്നല്ലെന്നും അവര്‍ വിധിന്യായത്തില്‍ പറഞ്ഞു.