ഇടുക്കി:ഇടുക്കിയില്‍ വീണ്ടും കനത്ത മഴയില്‍ വ്യാപക നാശനഷ്ടം.നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി മലവെള്ളം കുതിച്ചൊഴുകുന്നത് കണ്ട് ഹൃദയാഘാതമുണ്ടായി ഒരാള്‍ മരിച്ചു.നെടുങ്കണ്ടം കൈലാസപുരി മാലിന്യപ്ലാന്റിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി ജോണ്‍സണാണ് മരിച്ചത്.ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ജോണ്‍സണ്‍ അവിവാഹിതനാണ്.
ഇന്നലെ ആറ് മുതല്‍ രാത്രി ഒമ്പത് മണിവരെ പ്രദേശത്ത് കനത്തമഴയാണ് പെയ്തത്. ചമ്പക്കാനം മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി.വ്യാപകമായി കൃഷിയും നശിച്ചു.