തൃശൂര്‍:തൃശൂരില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.ഇന്നലെ രാത്രിയാണ് ഭൂചലനമുണ്ടായത്.ഒരു സെക്കന്റ് നേരം വലിയ ശബ്ദത്തോടെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
ജില്ലയില്‍ ഇന്നലെ മഴ പെയ്തിരുന്നു.തുലാവര്ഷക്കാലമായതിനാല് ഇടിമുഴക്കമാണെന്നാണ് ജനങ്ങള്‍ കരുതിയത്.എന്നാല്‍ വീടുകളുടെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും,പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തെന്ന് നാട്ടുകാര്‍ പറയുന്നു.ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.