ചണ്ഡീഗഢ്: ആര്.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. പഞ്ചാബിലാണ് കൊലപാതകം നടന്നത്. രാവിലെ ഏഴരയ്ക്ക് വീട്ടില്‍ നിന്ന് പ്രഭാത സവാരിക്ക് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ബൈക്കിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ കഴുത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. രവീന്ദര്‍ ഗോസായി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു