തിരുവനന്തപുരം:എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്.സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡായ കൗസുപ്പാറയിലാണ് ബ്രൂവറി തുടങ്ങുന്നത്.ഭൂഗര്‍ഭ വകുപ്പ് അത്യാസന്ന മേഖല ആയി പ്രഖ്യാപിച്ച സ്ഥലമാണിത്.കമ്പനികള്‍ക്ക് എതിരെ പോരാട്ടം നടത്തിയ ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ്.പറഞ്ഞു.