തലശ്ശേരി:തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നീചമായ പ്രചരണം നടത്തിയ സാബുമോനെ വെറുതെവിടില്ലെന്ന് യുവമോര്‍ച്ച നേതാവ് ലസിതാ പാലയ്ക്കല്‍.ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ജേതാവായ സാബുമോനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും മഹനീയ വ്യക്തിത്വം എന്ന നിലയില്‍ പ്രചരണങ്ങള്‍ കൊഴുക്കുമ്പോള്‍ കഴിഞ്ഞതൊന്നും മറക്കില്ലെന്ന് തീരുമാനിച്ച് പോരാട്ടത്തിറങ്ങിയിരിക്കുകയാണ് ലസിത.സാബുമോനെതിരെ ശക്തമായ നിയമനടപടികളും,സമരവുമായി മുന്നോട്ട് പോകുമെന്ന് ലസിത പറഞ്ഞു.ബിഗ്‌ബോസില്‍ വിജയിച്ചാലും സാബുമോനെ ഏത് രീതിയില്‍ നാട്ടുകാര്‍ എടുത്താലും തനിക്കെതിരെ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തിന് സാബുമോന്‍ മറുപടി പറയേണ്ടിവരുമെന്ന് ലസിത പറഞ്ഞു.പാനൂര്‍ പോലീസില്‍ നല്‍കിയ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കിയതായും ലസിത പറയുന്നു.
സാബുമോന്റെ ഭൂതകാലത്തെ പ്രവര്‍ത്തികള്‍ മറന്നവര്‍ക്കും അറിയാത്തവര്‍ക്കും വേണ്ടി സാബുമോന്റെ രണ്ട് ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ലസിതയുടെ ആക്രമണം.
ഒന്നില്‍ ഗായിക റിമി ടോമിയെ അപമാനിക്കുന്നതും മറ്റൊന്നില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നതും ആണ് ഉള്ളത്.
‘കള്ളന് കഞ്ഞി വയ്ക്കുന്നവന്‍ കള്ളന് കഞ്ഞി വയ്ക്കുന്നവന്‍ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരു. കാരണം,കള്ളന് കഞ്ഞിവക്കുന്നവന്‍ പോലീസ്- ഇത് എനിക്ക് മനസ്സിലായ കാര്യമാണ്. സാബുവിനെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുണ്ട്.ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്ത അക്കൗണ്ട് ആണ് എന്നാണ് പോലീസിന്റെ ഭാഷ്യം.അപ്പോള്‍ ഇവരെയൊക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു,അല്ല രക്ഷപ്പെടുത്തി- ഇതാണ് ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എന്തായാലും ലസിതയുടെ പരാതിക്കു പിന്നാലെ മുങ്ങി ബിഗ്‌ബോസ് സെറ്റില്‍ പൊങ്ങിയ സാബുവിന് തന്റെ വിജയത്തില്‍ അകമഴിഞ്ഞു സന്തോഷിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.