തിരുവനന്തപുരം:ജീവിത സഖിയേയും ഒരുപാട് നല്ല സൃഹൃത്തുക്കളേയും സമ്മാനിച്ച
തന്റെ പ്രിയപ്പെട്ട കലാലയത്തിലേക്ക് ബാലഭാസ്കര്‍ അവസാനമായി എത്തി.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകീട്ട് 4 മണി മുതല്‍ കലാഭവനിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.നേരത്തേ സംസ്കാരച്ചടങ്ങുകള്‍ വീട്ടില്‍ നടക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നാളെ തൈക്കാട് ശാന്തികവാടത്തിലായിരിക്കും ബാലഭാസ്കറിന്റെ സംസ്കാരം നടക്കുക.ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരച്ചടങ്ങുകള്‍.കാറപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുകയായിരുന്ന ബാലഭാസ്കര്‍ ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്.