ന്യൂഡല്‍ഹി:ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലെന്നും സുപ്രീകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.വിധിയെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം സ്ത്രീപ്രവേശന വിധിയെ ന്യായീകരിച്ചത്.
സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണുള്ളത്.പുരുഷന് ബഹുമാനിക്കപ്പെടുന്നതുപോലെ സ്ത്രീകളും ബഹുമാനിക്കപ്പെടണം.സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീട് എന്നും അദ്ദേഹം പറഞ്ഞു.ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍നിന്ന് തടയുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ അന്ത:സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിയമസഭയ്ക്കും സര്‍ക്കാരിനും കോടതിക്കും ഉത്തരവാദിത്തമുണ്ട്.ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിനു പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാവരുത് അദ്ദേഹം പറഞ്ഞു.