മുംബൈ:ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോ വിവിധ ഭാഷകളില്‍ വിജയകരമായി തുടരുകയാണ്.മലയാളത്തില്‍ ബിഗ്‌ബോസ് സീസണ്‍ 1 പൂര്‍ത്തിയായി.ഇപ്പോള്‍ ഹിന്ദി ബിഗ്‌ബോസ് കേരളത്തില്‍ ചര്‍ച്ചയാവുന്നത് അതിലെ മലാളി സാന്നിധ്യമായ ശ്രീശാന്തിന്റെ മോശം പ്രകടനം മൂലമാണ്.സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദി ബിഗ്‌ബോസില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്നത് ശ്രീശാന്താണെന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആദ്യമായാണ് ഹിന്ദി ഷോയില്‍ ഒരു മലയാളി പങ്കെടുക്കുന്നത്.
ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഷോയിലാണ് ക്രിക്കറ്റ് താരത്തിന് കുറഞ്ഞ പ്രതിഫലം ലഭിക്കുന്നത്.ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം.65കാരനായ ഗായകന്‍ അനൂപ് ജലോട്ടയ്ക്കാണ് ഏറ്റവും കൂടിയ പ്രതിഫലം.ആഴ്ചയില്‍ 45 ലക്ഷം രൂപ.29 കാരിയായ പെണ്‍സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്.
ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്‌റയ്ക്കും നടി നേഹ പെന്‍ഡ്‌സെയ്ക്കും 20 ലക്ഷം,ദിപിക കക്കറിന് 15 ലക്ഷം എന്നിങ്ങനെയാണ് പുറത്തുവിട്ട കണക്കുകള്‍.പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം അടച്ചിട്ട വീട്ടില്‍ കഴിയുന്നതാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോ.
അനിയന്ത്രിതമായ കോപം ഉള്‍പ്പെടെ തന്റെ ക്രിക്കറ്റ് കരിയറിലുടനീളം അതിവൈകാരിക പ്രകടനങ്ങള്‍ കൊണ്ട് വിവാദത്തിലായിട്ടുള്ള ശ്രീശാന്ത് ഷോയുടെ തുടക്കത്തില്‍ത്തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.സഹമല്‍സരാര്‍ത്ഥികളോട് യോജിക്കാനാവാതെ താന്‍ പുറത്തു പോവുകയാണെന്ന് ദിവസം ശ്രീശാന്ത് അറിയിച്ചിരുന്നു.ഷോയില്‍ മറ്റുമല്‍സരാര്‍ത്ഥികള്‍ക്കൊപ്പം ടാസ്‌കുകള്‍ ചെയ്യാനും ശ്രീശാന്ത് വിസമ്മതിച്ചിരുന്നു.കൃത്യമായ കരാറും നിയമങ്ങളും അനുസരിച്ചായിരിക്കണം ഓരോ മല്‍സരാര്‍ത്ഥിയും ഷോയില്‍ നില്‍ക്കേണ്ടത്.എന്തായാലും താമസിയാതെ ശ്രീശാന്ത് ഷോയില്‍ നിന്നും പുറത്തെത്തുമെന്നാണ് സൂചനകള്‍.
