കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്
ഹൈക്കോടതി ശരിവെച്ചു. മുന്‍പ് ശ്രീശാന്തിന്റെ വിലക്ക് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ബി.സി.സി.ഐ ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി റദ്ദാക്കി.

സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ല, ബി.സി.സി.ഐയുടെ തീരുമാനത്തില്‍ യാതൊരു അപാകതയുമില്ലായെന്നും കോടതി വിലയിരുത്തി.

2013ലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.