തിരുവനന്തപുരം:ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്.വിഷയത്തില്‍ സിപിഎമ്മും ബിജെപിയും സംഘ പരിവാറും കള്ളക്കളി കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് ആദ്യം മുതല്‍ വിശ്വാസികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.സുബ്രഹ്മണ്യന്‍ സ്വാമിയടക്കം ബിജെപി നേതാക്കള്‍ ശബരിമല വിധിയെ സ്വാഗതം ചെയ്യുകയും പട്ടാളത്തെ ഇറക്കി വിധി നടപ്പിലാക്കണമെന്ന് പറയുകയും ചെയ്തത് ബിജെപിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം തന്നെ ബ്രൂവെറി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.140 മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബര്‍ 11 ന് മണ്ഡലാടിസ്ഥാനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണനടത്തും 23 ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും.ബ്രൂവെറി വിവാദത്തില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.