തിരുവനന്തപുരം:ചലച്ചിത്ര-സീരിയല്‍ താരം റാം മോഹന്‍ (68)അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.
അയലത്തെ സുന്ദരി,ശിവകാമി,കഥയിലെ രാജകുമാരി തുടങ്ങിയ സീരിയലിലും ചില സിനിമകളിലും റാം മോഹന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അയലത്തെ സുന്ദരി, ശിവകാമി, കഥയിലെ രാജകുമാരി തുടങ്ങിയ സീരിയലിലും ചില സിനിമകളിലും റാം മോഹന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.