ദില്ലി:മീടൂ ക്യാമ്പയിനില്‍ ആരോപണവിധേയനായി നടനും എംഎല്‍എയുമായ മുകേഷും.ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് ടെസ് തന്‍െ ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നത്.
ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും തന്റെ മുറിയുടെ അടുത്ത മുറിയിലേക്കു മാറാന്‍ നിര്‍ബന്ധിച്ചെന്നുമാണ് അന്ന് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തുന്നത്.                                                                                         ചെന്നെയില്‍ കോടീശ്വരന്‍ എന്ന ടെലിവിഷന്‍ ഷോയുടെ ചിത്രീകരണ സമയത്താണ് മോശം അനുഭവം ഉണ്ടായതെന്നും അവര്‍ പറയുന്നുണ്ട്.അന്ന് തനിക്ക് 20 വയസായിരുന്നു.മുകേഷിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്നത്തെ തന്റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചപ്പോള്‍ അദ്ദേഹം അവിടെ നിന്നും തന്നെമാറ്റിയെന്നും അതിന് ഡെറിക്കിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു.
അതേസമയം തനിക്ക് ഈ സംഭവങ്ങളൊന്നും അറിയില്ലെന്നും ടെസ് ജോസഫിനെ ഓര്‍മ്മയില്ലെന്നുമാണ് മുകേഷ് പ്രതികരിച്ചത്.