ചെന്നെ:മീടൂ കാമ്പയിന് അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുന്ന കൊടുങ്കാറ്റായി മാറുകയാണ്.സമൂഹത്തിന്റെ വിവിധമേഖലകളിലെ പ്രമുഖര്‍ക്കെതിരെ ദിനംപ്രതി ലൈംഗീകാരോപണങ്ങളുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയാണ്.മീ ടൂ കാമ്പെയിന്റെ ഭാഗമായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും തമിഴ് നടന് രാധാരവിക്കെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളുമായി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നു.വൈരമുത്തു ഒരു വേട്ടക്കാരനാണെന്നാണ് പേരു വെളിപ്പെടുത്താതെ ഒരു യുവതി മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞത്.തന്നോട്
വൈരമുത്തു അപമര്യാദയായി പെരുമാറി ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാല്‍ ഇയാള്‍ക്കെതിരെ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും യുവതി വെളിപ്പെടുത്തി.
കോളേജില്‍ പഠിക്കുമ്പോള്‍ വൈരമുത്തുവിനൊപ്പം ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിച്ച സമയത്ത് കോടമ്പാക്കത്തെ വീട്ടില്‍ വച്ച് പാട്ടിന്റെ വരികള്‍ വിശദീകരിക്കുന്നതിനിടെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു.എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.അദ്ദേഹത്തിന്റെ വീടും ഓഫീസും ഒരുമിച്ചായിരുന്നു.ആളുകളോട് അവിടെ വന്ന് കാണാനാണ് ആവശ്യപ്പെടാറുള്ളതെന്നും യുവതി വെളിപ്പെടുത്തി.യുവതിക്ക് പിന്തുണയുമായി സംവിധായകന് സി.എസ് അമുദന്,ഗായിക ചിന്മയി എന്നിവരെത്തിയിട്ടുണ്ട്.
ഔദ്യോഗിക കാര്യത്തിനായി രാധാരവിയുടെ ആള്വാര്പ്പേട്ടിയിലെ ഓഫീസിലെത്തിയപ്പോള്‍ വിളിച്ചുവരുത്തി കെട്ടിപ്പിടിച്ച് ചുംബിച്ചു.ജോലി കഴിഞ്ഞിട്ട് വീണ്ടും കാണണമെന്നും കൂട്ടുകാരെ ഒഴിവാക്കി തനിച്ചു വരണമെന്നും രാധാരവി ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.