ന്യൂഡല്‍ഹി:നരേന്ദ്ര മോദി അഴിമതിക്കാരനെന്നും അംബാനിയുടെ പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.റാഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കി കൊടുത്തതായും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മോദി അംബാനിയുടെ ജോലിക്കാരനായി മാറി. റാഫേല്‍ വിഷയത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ മോദി ബാദ്ധ്യസ്ഥനാണ്.അല്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഉപേക്ഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
റഫാല്‍ കരാര്‍ നടക്കണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍മാതാക്കളായ ദസ്സോയ്ക്ക് മുന്നില്‍ ഇന്ത്യ നിര്‍ബന്ധം പിടിച്ചതായി ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രാഹുലിന്റെ ആരോപണം.
പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക് പോയതതില്‍ ദുരൂഹതയുണ്ടെന്നും രാഹുല്‍ പറഞ്ഞു.പലതും പുറത്തുവരാതെ മറച്ചുവെക്കാനാണ് അവര്‍ പോയതെന്ന് വ്യക്തമാണെന്ന് രാഹുല്‍ പറഞ്ഞു.