തിരുവനന്തപുരം:ലൈംഗിക പീഡന വിവാദത്തില്‍ പി.കെ.ശശി എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാവുമെന്നു സൂചന.ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശശിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.നാളെ ചേരുന്ന സംസ്ഥാ സമിതിയിലായിരിക്കും അച്ചടക്കനടപടിയില്‍ തിരുമാനമെടുക്കുക.
മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ശശിക്കെതിരായ കണ്ടെത്തലുകള്‍ ഉണ്ടെന്നാണ് വിവരം.അതോടൊപ്പം തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നേതൃത്വം അന്തിമതീരുമാനം എടുക്കും.