കൊച്ചി:ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കുത്തിത്തുറന്ന് പണം കവര്‍ന്നു.രണ്ടിടങ്ങളില്‍ നിന്നായി മൊത്തം 35 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്.കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും 10 ലക്ഷം രൂപയാണ് കവര്‍ന്നത്.എടിഎം കൗണ്ടറിന്റെ ഭിത്തി തുരന്നാണ് പണം അപഹരിച്ചിരിക്കുന്നത്.ദൃശ്യങ്ങള്‍ മറയ്ക്കാനായി കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചശേഷമായിരുന്നു മോഷണം.
ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് നഷ്ടമായത്.ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.കൊച്ചിയില്‍ മറ്റ് ചിലയിടങ്ങളിലും കവര്‍ച്ചാശ്രമങ്ങള്‍ ഉണ്ടായതായും സൂചനകളുണ്ട്.രാവിലെ എടിഎമ്മിലെത്തിയവരാണ് കവര്‍ച്ച നടന്നകാര്യം പോലീസിനെ അറിയിച്ചത്.തൃപ്പൂണിത്തുറ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.