ആലുവ : നസ്രത്ത് സ്കൂളിൽ പഠിക്കുന്ന ജലപ്രളയത്തിൽ ദുരിതം അനുഭവിച്ച കുട്ടികൾക്ക് സ്ക്കൂൾ ബാഗുകളും പഠനോപകരണങ്ങളും, അരിയും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നസ്രത്ത് – പട്ടേരിപ്പുറം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം   ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ അഡ്വ.ബി.എ അബ്‌ദുൾ മുത്തലിബ് ഉൽഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ട്രീസാന്റോ , നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷെഫീക്ക്, ബാബു പുത്തനങ്ങാടി, കെ.കെ ജമാൽ, വാർഡ് കൗൺസിലർ ടെൻസി വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ലിസ്സി സാജു, സതി ഗോപി, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മനു മൈക്കിൾ, ജയദേവൻ, ജോസ് ദാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു