പമ്പ:ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കാവുന്നു.മല ചവിട്ടാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ 45 വയസ്സുകാരി മാധവിയും കുടുംബവും തിരിച്ചിറങ്ങി.പരമ്പരാഗത കാനനപാതയിലേക്ക് പ്രവേശിച്ച ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയതോടെ മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോയി. കാനനപാതയില്‍ ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒറ്റ പോലീസും ഉണ്ടായിരുന്നില്ല.