പമ്പ:യുവതികള്‍ എത്തിയാല്‍ ശബരിമല നട അടച്ചിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്.സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് തന്ത്രിയുടെ വിശദീകരണം.ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.പ്രചാരണം തെറ്റാണെന്നും ശബരിമല നട അടച്ചിടാനാവില്ലെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.
ഇവിടെ പൂജ ചെയ്യുകയെന്നത് തങ്ങളുടെ കടമയാണെന്നും എന്നാല്‍ സുപ്രിം കോടതി വിധിയുടെ പേരില്‍ അക്രമം നടത്തരുതെന്നും തന്ത്രി പറഞ്ഞു.ശബരിമലയില്‍ കലാപമുണ്ടാക്കാനും ആരും ശ്രമിക്കരുതെന്നും തന്ത്രി പറഞ്ഞു.