ദില്ലി:ശബരിമല വിഷയത്തില്‍ നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും കൊടി പിടിച്ചുള്ള സമരം വേണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.വിഷയത്തില്‍ എഐസിസി കെപിസിസി നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത് . ശബരിമല സ്ത്രീപ്രവേശന വിഷയത്തെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ നേതാക്കള്‍ വിശ്വാസികള്ക്കൊപ്പമാണ്നിലകൊണ്ടത്.കെ.സുധാകരന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധസമരം നടത്തിയിരുന്നു.