ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി ജെ പി ക്ക് ഊർജ്ജം കൊടുക്കുകയാണ് സി പി എമ്മിന്റെ ലക്ഷ്യമെന്ന് കെ പി സി സി പ്രചാരണ വിഭാഗം ചെയർന്മാൻ കെ.മുരളിധരൻ. ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണെനും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ ശ്രമം കേരളത്തെ കലാപഭൂമിയാക്കും. അയ്യപ്പനെതിരെ മാത്രമേ ഇനി പോലീസ് കേസെടുക്കാനുള്ളു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി ജെ പി ക്ക് ഊർജ്ജം കൊടുക്കുകയാണ് സി പി എമ്മിന്റെ ലക്ഷ്യമെന്ന് കെ.മുരളിധരൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്.  ഇന്നലെ നട അടക്കുമെന്ന് തന്ത്രി പറഞ്ഞത് കൊണ്ടാണ് ശബരിമല സന്നിധാനത്ത് രക്ത ചൊരിച്ചിൽ ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതവിശ്വാസങ്ങളെ തകർക്കാനാണ് രണ്ട് മന്ത്രിമാർരുടെ ഇപ്പോഴത്തെ ചുമതല. സ്ത്രീകളെ മല കയറ്റാൻ കടകംപള്ളിയും,സുന്നി സ്ത്രീകളെ പള്ളിയിൽ കയറ്റാൻ കെ ടി ജലീലും ശ്രമിക്കുന്നു. ചത്തു കിടന്ന ബി ജെ പി ക്ക് ഇടത് സർക്കാർ ഓക്സിജൻ നൽകുകയാണ്. ബ്രുവറി, പി കെ ശശിയുടെ കേസ്, മുകേഷിന്റെ മീ-റ്റൂ എന്നിവ മറക്കാൻ ശബരിമല വിഷയം സർക്കാർ ഉപയോഗിക്കുകയാണ്.

ആരെ കിട്ടിയാലും തല്ലുന്ന സ്വഭാവമാണ് ഐ ജി മനോജ് എബ്രഹാമിന്. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് ശക്തമാക്കുമെന്നും.ഈ മാസം 21ന്  ചേരുന്ന രാഷ്ട്രീയ കാര്യ സമിതി ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.