ചെന്നൈ:തമിഴ് സൂപ്പര്‍ താരം അര്‍ജുനും മീടുവില്‍ കുടുങ്ങി.നടി ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ഷൂട്ടിംഗ് സെറ്റില്‍വെച്ച് അര്ജുന് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ശ്രുതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി ഹരിഹരന്.
2017ല്‍ പുറത്തിറങ്ങിയ നിപുണന് എന്ന ചിത്രത്തില്‍ അര്‍ജുനൊപ്പം ശ്രുതി അഭിനയിച്ചിരുന്നു.
‘അര്ജുന് സര്ജയ്ക്കൊപ്പം ഒരു ദ്വിഭാഷ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാന്‍. അര്‍ജുന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ കൈകാര്യം ചെയ്തത്.ചെറിയ ഒരു ഡയലോഗിന് ശേഷം ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. റിഹേഴ്സലിന്റെ സമയത്ത് അനുവാദം പോലും ചോദിക്കാതെ അര്ജുന് എന്നെ കെട്ടിപ്പിടിച്ചു.വളരെയധികം ചേര്‍ത്ത് പിടിച്ച് ഇതുപോലെ ചെയ്താല്‍ നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു.ഞാന്‍ ഭയപ്പെട്ടു പോയി.
ഈ സംഭവത്തിന് മുമ്പോ പിന്‍പോ എനിക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല.ഞാന്‍ അസ്വസ്ഥയാണെന്ന് മനസിലാക്കിയ സംവിധായകന് റിഹേഴ്സല്‍ ഒഴിവാക്കി സീനുകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു.എന്റെ തൊഴിലിടത്തില്‍ അന്‍പതോളം ആളുകള്‍ക്ക് മുന്നില്‍വെച്ചാണ് ഇത് സംഭവിച്ചത്.അയാളുടെ അണ് പ്രൊഫഷണല്‍ രീതികള്‍ സഹിക്കുന്നതിന് പകരം ഒഴിഞ്ഞ് മാറാന്‍ ഞാന്‍ തീരുമാനിച്ചു.എനിക്ക് തിരിഞ്ഞോടാന്‍ തോന്നിയില്ല.കരാര്‍ ഒപ്പിട്ടതിനാല്‍ ഞാന്‍ ജോലിയില്‍ തുടര്‍ന്നു.അസഹ്യമായ അയാളുടെ കുത്തുവാക്കുകള്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ എനിക്ക് അപ്രിയമായി.ഷൂട്ടിന് ശേഷമുള്ള അയാളുടെ ചില ക്ഷണങ്ങള്‍ എന്നെ ഭയപ്പെടുത്തി.അയാളോട് ഞാന്‍ സുരക്ഷിതമായ അകലം എപ്പോഴും പാലിച്ചു.പക്ഷെ അയാള്‍ക്ക് മാറാന്‍ ഭാവമില്ലായിരുന്നു ശ്രുതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നാല്‍ ശ്രുതിയുടെ ആരോപണം അടിസ്ഥാന രഹിതമെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അര്ജ്ജുന് പ്രതികരിച്ചത്.വ്യാജ ആരോപണം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അര്ജ്ജുന് പറഞ്ഞു.