കൊച്ചി:നടന് ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താരസംഘടനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.തന്റെ രാജിയുമായി ബന്ധപ്പെട്ട്് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായി പറഞ്ഞുകൊണ്ടാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.അമ്മ ആവശ്യപ്പെട്ട് രാജി വാങ്ങിയതല്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാനായി താന്‍ സ്വയം രാജിവയ്ക്കുകയായിരുന്നെന്നും ദിലീപ് വ്യക്തമാക്കി. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ദിലീപ് രാജിക്കത്ത് പുറത്തുവിട്ടത്.
അമ്മയുടെ ബൈലോപ്രകാരം തന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാല്‍,തന്നെച്ചൊല്ലി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്കുശേഷം രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.മനസറിയാത്ത കാര്യത്തിനാണ് തന്നെ വേട്ടയാടുന്നതെന്നും ദിലീപ് പറഞ്ഞു