കൊച്ചി:ശബരിമലയിലും പരിസരപ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിനെതിരെ വിശ്വാസസംരക്ഷകരെന്ന പേരില്‍ സന്നിധാനത്ത് കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുകയാണ്.മണ്ഡലകാലത്തിനായി അടുത്ത മാസം നടതുറന്നാല്‍ അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ഡലകാലത്ത് നട തുറക്കുമ്പോഴും എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യതയുണ്ട്.തുലാമാസ പുജകള്‍ക്കായി നട തുറന്നപ്പോള്‍ സ്ത്രീകള്‍ എത്തിയതുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളില്‍ പതിനാറ് ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റപ്പോര്‍ട്ട് നല്‍കി.