തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴിനല്‍കിയ വൈദികന്‍ കുര്യക്കോസ് കാട്ടുതറയുടെ മരണം  ദൈവകോപം കൊണ്ടെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ.കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയുന്നു.പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്നാണ് പി.സി.ജോര്‍ജിന്റെ വാദം.
കാട്ടുതറയുടെ മരണവുമായി ബന്ധപ്പെടുത്തിപ്പറയുന്നത് ശ്രീപദ്മനാഭക്ഷേത്ത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച അഭിഭാഷകന്‍ സുന്ദരരാജന്റെ മരണമാണ്.
‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അയാളിപ്പോള്‍ എവിടെയാണ്.അതേപോലൊരു മരണമാണിത്.’പിസി ജോര്‍ജ് പറയുന്നു.
ജലന്ദറില്‍ ചാപ്പലില്‍ അടച്ചിട്ട മുറിയില്‍ നിന്നാണ് കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം കണ്ടെത്തിയത്.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് രഹസ്യ മൊഴി നല്‍കിയിരുന്നു.ഇതിനെത്തുടര്‍ന്ന് വൈദികനെതിരെ ആക്രമണവും മറ്റും നടന്നിരുന്നു.