തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനെ വെട്ടിലാക്കി പുതിയ വിവാദം.യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പദ്മകുമാറിന് വിനയായത്.ആരെതിര്‍ത്താലും ശബരിമലയിലെ ആചാരങ്ങള്‍ തെറ്റില്ലെന്ന യുവമോര്‍ച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് എ.പദ്മകുമാര്‍ ഷെയര്‍ ചെയ്തത്.സംഭവം വിവാദമായതോടെ പദ്മകുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു.
‘ഞാന്‍ ഇരുന്ന് ഉരുകുകയാ’ എന്നായിരുന്നു ഫേസ്ബുക്കില്‍ നിലവിലെ ശബരിമല സാഹചര്യങ്ങളോടുള്ള പദ്മകുമാറിന്റെ ഫേസ്ബുക്ക് കമന്റ്.ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറയുമ്പോഴാണ് പദ്മകുമാറിന്റെ നടപടി.