ന്യൂഡല്‍ഹി:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു.ബീഹാറിലെ സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സരോജ് കുമാരി എന്ന സ്ത്രീയാണ് പരാതിക്ക് പിന്നില്‍.കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ താന്‍ മാനിക്കുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അവര്‍ക്ക് ആരാധനാലയങ്ങള്‍ അശുദ്ധമാക്കാന്‍ അവകാശമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.ആര്‍ത്തവ രക്തം പുരണ്ട സാനിട്ടറി നാപ്കിനുമായി ആരെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ പോകുമോ എന്നും മന്ത്രി ചോദിച്ചിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന,രാജ്യദ്രോഹം,സ്ത്രീകളുടെ മാന്യതയെ ഹനിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി ഈ മാസം 29-ന് കോടതി പരിഗണിക്കും.