കൊച്ചി:ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.ബുധനാഴ്ച എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ 20 പേരെ നിയോഗിച്ചിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് പ്രശാന്ത് എന്നയാള്‍ സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഐപിസി 117,153,118 വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.