ദില്ലി : അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചിരിന്നു. ഈ ഉത്തരവിന് എതിരായ അപ്പീലാണ് സുപ്രിംകോടതി ഇപ്പോൾ പരിഗണിക്കുന്നത്.
അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെ എം ജോസഫ് എന്നിവരാണ് അംഗങ്ങൾ. ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ തുടർച്ചയായ ദിനങ്ങളിൽ വാദം കേള്‍ക്കണമോയെന്ന് തിങ്കളാഴ്ച്ച കോടതി തീരുമാനം പറയും.