ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പോയ വിമാനം കടലില്‍ തകര്‍ന്നു വീണു.വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു.രാവിലെ 6.33ന് ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് മിനിട്ടുകള്‍ക്കകം തകര്‍ന്ന് വീണത്.യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടതായി വിവരമില്ല.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം 13 മിനിട്ടിന് ശേഷം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. 7.20ന് ബംഗ്കാ- ബെലിതംഗില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. വിമാനം തകരാനുണ്ടായ കാരണം അറിവായിട്ടില്ല.