തൃശൂര്‍:ചാവക്കാട് എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിലായി.ബ്ലാങ്ങാട് കടപ്പുറത്തെ കള്ളുഷാപ്പില്‍ നിന്നാണ്  ബീഹാര്‍ സ്വദേശി ശ്രാവണ്‍ പോലീസിന്റെ കസ്റ്റഡിയിലായത്.എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ചാവക്കാട് സിഐ യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കള്ളുഷാപ്പില്‍ നിന്ന് മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടിയത്.ഷാപ്പിന് പുറകില്‍ മദ്യ ലഹരിയിലായിരുന്ന പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യം കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.മദ്യലഹരിയില്‍ കവര്‍ച്ചാശ്രമം നടത്തിയെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
രാവിലെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ എത്തിയ നാട്ടുകാരനാണ് കവര്‍ച്ചാശ്രമം പൊലീസിനെ അറിയിച്ചത്.എടിഎം മെഷീന്‍ തകര്‍ത്തെങ്കിലും എമ്മില്‍ നിന്നും പണം എടുക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല.