മുംബൈ:തനിക്ക് നാല് വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്ന് നടി പാര്‍വ്വതി.മുംബയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നടിയുടെ വെളിപ്പെടുത്തല്‍.അന്ന് സംഭവിച്ചതിനെപ്പറ്റി ബോധ്യമുണ്ടായത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും പിന്നെയും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറത്ത് പറയാന്‍ കഴിഞ്ഞതെന്നും പാര്‍വ്വതി പറഞ്ഞു.
പീഡനം സംഭവിച്ചുവെന്നത് സത്യമാണ്.എന്നാല്‍ ഒരു സ്ത്രീയായതിന്റെ പേരിലല്ല ഇങ്ങനെ സംഭവിച്ചത്. ആത്യന്തികമായി ഒരു വ്യക്തിയാണ് താന്‍.ബാക്കിയുള്ള വിശേഷണങ്ങളെല്ലാം പിന്നെയാണ് വരുന്നത്.ഈ അവസ്ഥയെ അതിജീവിക്കുകയാണ് പ്രധാനം.ഓരോ ദിവസവും ഇക്കാര്യം സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.