തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിറകെയാണെന്നും ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ശബരിമലയില്‍ കലാപത്തിന് വഴിമരുന്നിടുന്ന സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രതിഷേധിച്ച് ഞായറാഴ്ച പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ സമാധാനത്തിനായി സത്യാഗ്രഹം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകണം.എങ്ങനെ തീര്‍ത്ഥാടനം നടത്തണമെന്നത് അയ്യപ്പ ഭക്തന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.ശബരിമലയിലെ നിയന്ത്രണം തീര്‍ത്ഥാടകരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറിന്റെ സാലറി ചലഞ്ച് ജീവനക്കാരെ രണ്ട് തട്ടിലാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.സാലറി ചലഞ്ചിന്റെെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്നും ചെന്നിത്തല ചോദിക്കുന്നു.