കൊച്ചി:ബാര്‍ കോഴക്കേസില്‍ വി.എസ് അച്യുതാനന്ദനും കെ.എം മാണിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് ഈ മാസം 15 ലേക്ക് മാറ്റി.കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വി.എസിനെ കക്ഷി ചേര്‍ത്തു.ആവശ്യമെങ്കില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎം മാണി ഹര്‍ജി നല്‍കിയത്.മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീക അവകാശങ്ങളുടെ ലംഘനമെന്നാണ് കെ.എം. മാണിയുടെ വാദം.
തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നാണ് വിഎസിന്റെ ഹര്‍ജിയില്‍ പറയുന്നത്.