കൊച്ചി:ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കണം.ക്ഷേത്ര നടത്തിപ്പില്‍ ഇടപെടാനാവില്ലെന്നും ദേവസ്വം ബോര്‍ഡിനോട് ആജ്ഞാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.ശബരിമലയില്‍ സര്‍ക്കാര്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു.മാദ്ധ്യമപ്രവര്‍ത്തകരെയോ വിശ്വാസികളെയോ തടയരുതെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.എന്നാല്‍ യഥാര്‍ത്ഥ ഭക്തര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ശബരിമലയില്‍ ഒരുവിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.