സന്നിധാനം:ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയ സ്ത്രീകള്‍ക്കുനേരെ പ്രതിഷേധം.50 വയസ്സാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തിലാണ് രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച് പ്രതിഷേധമുണ്ടായത്.
പ്രതിഷേധത്തെത്തുടര്‍ന്ന് ശാരീരികാസ്വസ്ഥതകള്‍ നേരിട്ട സ്ത്രീകള്‍ക്ക് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കി.തുടര്‍ന്ന് പ്രായം സംബന്ധിച്ച അവ്യക്തതകള്‍ മാറിയതോടെ ഇവര്‍ ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ പതിനെട്ടാം പടി കയറാതെ വടക്കേനടയിലൂടെ എത്തി ദര്‍ശനം നടത്തി മടങ്ങി.
കുഞ്ഞിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കള്‍ നേരത്തെ വിശദമാക്കിയിരുന്നു.എന്നാല്‍ പ്രതിഷേധക്കാര്‍ ഭാര്യയെ കയ്യേറ്റം ചെയ്തുവെന്ന് ഇവരുടെ ഭര്‍ത്താവ് പറഞ്ഞു.