കൊല്ലം:സഹപ്രവര്‍ത്തക നല്‍കിയ കൊഞ്ച് ബിരിയാണി കഴിച്ച അദ്ധ്യാപിക മരിച്ചു.കൊല്ലം മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപിക ബിന്ദു(46)വാണ് മരിച്ചത്.കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
ബുധനാഴ്ച സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് സഹപ്രവര്‍ത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി ബിന്ദുവിന് നല്‍കിയത്.കൊഞ്ച് അലര്‍ജിയായതിനാല്‍ ബിരിയാണിയില്‍നിന്നും കൊഞ്ച് മാറ്റിയശേഷം ചോറ് മാത്രമാണ് ബിന്ദു കഴിച്ചത്. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ബിന്ദുവിന്റെ ശരീരത്ത് ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടു.തുടര്‍ന്ന് കൊട്ടിയത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിലസയിലിരിക്കെ ഇന്നു പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.