ദില്ലി:അയോധ്യകേസില്‍ നേരത്തേ വാദം കള്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. നിശ്ചയിച്ചതുപോലെ ജനുവരിയില്‍ കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.അഖില്‍ ഭാരത് ഹിന്ദു മഹാസഭയാണ് കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ ബഞ്ചായിരുന്നു അയോധ്യ കേസ് പരിഗണിച്ചിരുന്നത്.അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ അയോധ്യ കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്.കോടതിയെ മറികടന്ന് ഓര്‍ഡിനന്‍സിലൂടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.