നെടുമ്പാശ്ശേരി:പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങുന്നു. വൈകിട്ട് ഒമ്പതരയോടെയുള്ള വിമാത്തില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചതായി ഇവര്‍ പോലീസിനെ അറിയിച്ചു.
എന്നാല്‍ പ്രതിഷേധക്കാരെ പേടിച്ചല്ല,മറിച്ച് ക്രമസമാധാനനില വഷളാവാതിരിക്കാനാണ് മടങ്ങുന്നതെന്നു തൃപ്തി പറഞ്ഞു. ശബരിമലയിലേക്ക് ഉടന്‍ തിരികെ വരുമെന്നും ഇന്നത്തേതുപോലെ പ്രഖ്യാപനം നടത്തിയല്ല വരികയെന്നും അവര്‍ പറഞ്ഞു.
അയ്യപ്പന്റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികള്‍ ഗുണ്ടകളാണെന്നും തനിക്കും സംഘത്തിനുമെതിരെ അസഭ്യവര്‍ഷവും അക്രമശ്രമവുമുണ്ടായതായും തൃപ്തി ദേശായി ആരോപിച്ചു.ആരുടെയും മതവികാരം വ്രണപ്പെടുത്താനില്ല.തനിക്ക് പാര്‍ട്ടിയില്ല. ചിലര്‍ താന്‍ ആര്‍എസ്എസ്സാണെന്നും മറ്റ് ചിലര്‍ കോണ്‍ഗ്രസുകാരിയാണെന്നും പറയുന്നു.എന്തിനാണ് തന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നതെന്നും അവര്‍ ചോദിച്ചു.
