പമ്പ:സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശബരിമല സമര സമിതി നേതാവ് ഭാര്‍ഗവറാമിനെയും ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് പൃഥിപാലിനെ കസ്റ്റഡിയിലെടുത്തത്.ഇയാളെ ശബരിമലയില്‍നിന്നും മാറ്റിയിട്ടുണ്ട്.കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ശബരിമലയില്‍ രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറയുന്നു.ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയെ മരക്കൂട്ടത്തിന് സമീപം പൊലീസ് തടഞ്ഞു.കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടാക്കിയവരെ കര്‍ശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.